മുംബൈ: പതിനയ്യായിരം രൂപയിൽ താഴ്ന്ന വിലയിൽ 4ജി ലാപ്ടോപ്പുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പുകൾ ഉടൻ വിപണിയിൽ എത്തുമെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ 5ജി ഫോണുകൾ ജിയോ ഉടൻ വിപണിയിൽ എത്തിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആഗോള ടെക് ഭീമന്മാരായ ക്വാൽകോം, മൈക്രോസോഫ്റ്റ് എന്നിവരുമായി കൈകോർത്താണ് റിലയൻസ് ജിയോ, ജിയോ ബുക്ക് വിപണിയിൽ എത്തിക്കുന്നത്. 4ജി സിം കാർഡ് ഉൾപ്പെടെയായിരിക്കും ലാപ്ടോപ്പ് വാങ്ങാൻ സാധിക്കുക. ലാപ്ടോപ്പുകളുടെ നിർമ്മാണം ക്വാൽകോം നിർവഹിക്കുമ്പോൾ, ആപ്പ് സപ്പോർട്ട് മൈക്രോസോഫ്റ്റ് നൽകുമെന്നാണ് വിവരം.
വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ജിയോബുക്ക് വിപണിയിൽ ഇറങ്ങുന്നത്. ജിയോയുടെ സ്വന്തം JioOs ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ജിയോബുക്ക് പ്രവർത്തിക്കുക. മൂന്ന് മാസത്തിനുള്ളിൽ ഇവ വിപണിയിൽ എത്തും എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. റോയിട്ടേഴ്സ് ടെക് പേജ് പുറത്തു വിട്ട വാർത്തയോട് ജിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments