ദുർഗ്ഗാ പൂജയ്‌ക്കെത്തിയ ഭക്തർക്ക് പ്രസാദം വിളമ്പിക്കൊടുത്ത് ബോളിവുഡ് താരം കജോളും മകനും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം പൂജ നടത്തുന്നതിന്റെ തിരക്കിലാണ് കജോൾ. കുടുംബത്തിന്റെ പരമ്പരാഗത ആചാര രീതികൾ പിന്തുടർന്നുകൊണ്ടുള്ള പൂജാകർമ്മങ്ങളാണ് നടന്നത്.
പൂജ പന്തലിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന ഭക്തർക്ക് പ്രസാദം നൽകുന്ന ചടങ്ങും ഇതിൽ ഉൾപ്പെടും. മകനോടൊപ്പം എല്ലാവർക്കും പ്രസാദം നൽകുന്ന കജോളിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബോഗ് നിറച്ച പാത്രവുമായി കജോൾ പുറകെ നടക്കുന്നതും മകൻ മുന്നിൽ നടന്ന് ഇത് വിളമ്പിക്കൊടുക്കുന്നതും കാണാനാകും. മകന്റെ ബഹുമാനപൂർവ്വമായ ഈ പെരുമാറ്റത്തിൽ അതിഥികളും സന്തുഷ്ടരാണ്. ചിലർ അമ്മയുടെയും മകന്റെയും വീഡിയോ എടുക്കുന്നതും കാണാനാകും.
കജോൾ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ” പൂജയുടെ ഭാഗമായി മകൻ പ്രസാദം വിളമ്പിക്കൊടുക്കുന്നതിൽ അതിയായ അഭിമാനം” എന്ന് കജോൾ പറഞ്ഞു. ”തെറ്റുകൾ ഉണ്ടാകും എന്നാലും ആചാരങ്ങൾ തുടരും” എന്നും താരം കുറിച്ചു. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.
Comments