മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കാറുള്ള ഗർബ നൃത്ത പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. 35കാരനായ മനീഷ് നരപ്പാജി സോണിഗ്ര എന്നയാളാണ് മരിച്ചത്. മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി
കൂടാതെ അസ്വാഭാവിക മരണത്തിനെതിരെ പോലീസ് കേസെടുത്തു. വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ നടന്ന ഗർബാ പരിപാടിയിൽ മരിച്ച മനീഷിന്റെ വാർത്തയറിഞ്ഞ അച്ഛൻ നരപ്പാജി സോണിഗ്ര കുഴഞ്ഞു വീണു മരിച്ചതായി പോലീസ് അറിയിച്ചു.
നവരാത്രി ദിനത്തോടനുബന്ധിച്ച് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഗർബാ പരിപാടി രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. ഈ വർഷത്തെ ആഘോഷം ഈ മാസം 4 വരെയാണ് നടക്കുക.
Comments