ന്യൂഡൽഹി: തീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് രംഗത്ത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ക്രൂരവും ജനാധിപത്യവിരുദ്ധവുമായ തീരുമാനമാണെന്ന് കമ്യൂണിസ്റ്റ് ഭീകരസംഘടന കുറ്റപ്പെടുത്തി.നിരോധനത്തെ കമ്യൂണിസ്റ്റ് ഭീകരസംഘടന അപലപിച്ചു.
എൻഐഎ റെയ്ഡുകൾ പിഎഫ്‌ഐ അംഗങ്ങൾക്കിടയിൽ വളരെ വേദനയും അസ്വസ്ഥതയും ഉണ്ടാക്കി. കുടുംബാഗങ്ങളും ദു:ഖിക്കുന്നുവെന്ന് കമ്യൂണിസ്റ്റ് ഭീകരസംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ബ്രാഹ്മണ ഹിന്ദുത്വ ഫാസിസത്തെ എതിർത്തതിനാലാണ് പിഎഫ്‌ഐയെ കേന്ദ്രസർക്കാർ നിരോധിച്ചതെന്നാണ് കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ വാദം.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ എതിർത്ത് നേരത്തെ സിപിഎം കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. നിരോധനം പരിഹാരമല്ലെന്നും പോപ്പുലർ ഫ്രണ്ടിന്റെ വിഭാഗീയ ആശയം രാഷ്‌ട്രീയപരമായി നേരിടണമെന്നുമായിരുന്നു സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്.
















Comments