ധാരാളം ആരാധകരുള്ള സമൂഹമാദ്ധ്യമമാണ് ഇൻസ്റ്റാഗ്രം. വളരെ വേഗത്തിൽ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിനെ ആളുകൾക്ക് ഇടയിൽ ഇത്ര സ്വീകാര്യനാക്കിയത്. വാട്സ് ആപ്പിനെ പോലെ തന്നെ ഇൻസ്റ്റയും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. അവ വേഗത്തിൽ ഉപയോക്താക്കൾ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് അധികൃതർ.
ഇൻസ്റ്റാഗ്രാം നോട്ട്സ് എന്ന പുതിയ ഫീച്ചറാണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ജൂണിൽ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് ഫീച്ചറും അധികൃതർ അവതരിപ്പിച്ചത്. സെർച്ച് ബാറിന് താഴെയുള്ള ഡയറക്ട് മെസേജ് വിഭാഗത്തിൽ ഇൻസ്റ്റാഗ്രാം നോട്ട്സ് ഫീച്ചർ കാണാവുന്നതാണ്. ഇത് 24 മണിക്കൂർ നിങ്ങളെ പിന്തുടരുന്നവർക്ക് കാണാൻ സാധിക്കും.
നോട്ട്സിൽ നിങ്ങൾക്ക് കുറിപ്പുകളും സന്ദേശങ്ങളും എല്ലാം തന്നെ പങ്കുവയ്ക്കാവുന്നതാണ്. എന്നാൽ വാട്സ് ആപ്പിനുള്ളത് പോലെ എഴുത്തുകൾക്ക് ചെറിയ ഒരു പരിധിയും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ കുറിപ്പ് വായിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് സന്ദേശമായി അയക്കണം എങ്കിൽ അതിനുള്ള അവസരവും ആപ്പ് നൽകുന്നുണ്ട്.
ഐഎസ്ഒയിലും , ആന്ഡ്രോയിഡിലും ഇൻസ്റ്റാഗ്രാം അപ്പ്ഡേറ്റ് ചെയ്തവർക്കാണ് ഈ ഫീച്ചർ ലഭ്യമാവുക. ഇൻസ്റ്റാഗ്രം തുറക്കുക. ശേഷം ഡയറക്ട് മെസേജ് ഓപ്ഷനിൽ പോവുക. ഇവിടെ നിങ്ങൾക്ക് നോട്ട്സ് കാണാൻ സാധിക്കും. അവിടെ നിങ്ങൾക്ക് പങ്കുവക്കാനുള്ള കുറിപ്പ് പങ്കുവയ്ക്കുക. പ്രോംപ്റ്റിൽ ക്ലിക്കുചെയ്യുക. ശേഷം സബ്മിറ്റ് നൽകുക. ഇനി നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കൾക്കും അല്ലെങ്കിൽ മറ്റാർക്കെങ്കിലും മാത്രം അയക്കണം എങ്കിൽ അവരെ തിരഞ്ഞെടുത്ത് അയക്കാവുന്നതാണ്.24 മണിക്കൂർ സമയപരിധിക്ക് മുമ്പ് പുതിയ ഒരു പോസ്റ്റ് കൂടെ പങ്കുവച്ചാൽ ആദ്യം ചെയ്തത് സ്വയം ഇല്ലാതെയാകും.
Comments