കോഴിക്കോട്: മരായമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), പെരുമ്പളളി കവുമ്പുറത്ത് വീട്ടിൽ ആഷിക്. കെ.പി. (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി ലോഡ്ജിൽ വെച്ചാണ് ഇവർ വലയിലായത്. കോഴിക്കോട് റൂറൽ എസ് പി. ആർ. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രത്യേക സംഘം മൂവരെയും പിടികൂടിയത്.മുൻപും ലഹരിമരുന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് അറസ്റ്റിലായ മൂന്ന് പേരും.
പ്രതികളുടെ കയ്യിൽ നിന്നും വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്‌ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകൾ, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവ പിടിച്ചെടുത്തു.
കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്ത മയക്കുമരുന്നുകളെന്നാണ് വിവരം. കോഴിക്കോടുള്ള മൊത്തകച്ചവടക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വിൽപ്പന നടത്തുകയാണ് മൂവർ സംഘത്തിന്റെ രീതി.
















Comments