കേരളത്തിൽ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

Published by
Janam Web Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

മലയോര പ്രദേശങ്ങളിൽ മഴ കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയോടെ ഇവിടെ മഴ കനക്കുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. പടഞ്ഞാറൻ കാറ്റ് ശക്തമാകുന്നുണ്ടെന്നും അറിയിപ്പുണ്ട്.

മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്‌ദ്ധർ പ്രവചിക്കുന്നത്. അതേസമയം കനത്ത മഴയിൽ റോഡ് തകർന്നതോടെ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പൂർണമായി ഒറ്റപ്പെട്ട അവസ്ഥയാണ്.

Share
Leave a Comment