എറണാകുളം: പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വൻ ആയുധശേഖരം കടത്തിയത് തമിഴ്‌നാട്ടിലേക്ക്. സംഘടനയെ നിരോധിച്ചതിന് പിന്നാലെ എൻ ഐ എ, പോലീസ് പരിശോധനകൾ ഭയന്ന് ആയുധങ്ങൾ കോയമ്പത്തൂരിലേക്കടക്കം കടത്തിയതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ ശക്തിപ്പെട്ട മേഖലകളിലൊന്നാണ് കോയമ്പത്തൂർ.
പോലീസ് പൂട്ടി സീൽ വയ്‌ക്കുന്നതിന് മുമ്പ് തന്നെ സംശയകരമായ സാഹചര്യത്തിൽ പലതും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നിന്ന് കൊണ്ടുപോയിരുന്നു. ഇതിൽ ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. ഓഫീസുകൾക്ക് അടുത്തുള്ള കാടുപിടിച്ച പ്രദേശങ്ങളും ആയുധങ്ങൾ ഒളിച്ചിച്ചിരുന്ന സ്ഥലങ്ങളായിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തിൽ കാടുപിടിച്ച ഭാഗങ്ങൾ പോലീസ് വെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ ആയുധശേഖരങ്ങൾ ഉണ്ടായിരുന്നെന്ന മൊഴി പിടിയിലായ മതഭീകരവാദികൾ പലരും നൽകിയിട്ടുണ്ട്.
മതഭീകരവാദികളുടെ മറ്റൊരു സുരക്ഷിത കേന്ദ്രമായ തമിഴ്‌നാട്ടിലേക്ക് വൻ ആയുധശേഖരം കൊണ്ടുപോയതായാണ് വിവരം. നിരോധനത്തിന് പിന്നാലെ വ്യാപക പരിശോധനകൾ മുൻകൂട്ടി മനസിലാക്കിയ പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ മതഭീകരവാദികൾ ആയുധങ്ങൾ വാഹനങ്ങളിൽ സുരക്ഷിതമായി മാറ്റുകയായിരുന്നു. വാളും, കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതിനൊപ്പം സംഘടനയിലെ ചില സ്ഥിരം ക്രിമിനലുകളെയും കോയമ്പത്തൂർ മേഖലകളിലെ പോപ്പുലർ ഫ്രണ്ട് സ്വാധീന സ്ഥലങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
തമിഴ് നാട്ടിലും വ്യാപക പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന റിപ്പോർട്ട് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഐ ബി കൈമാറിയിട്ടുണ്ട്. കർണാടകയിൽ നിരീക്ഷണം കർശനമാക്കിയതോടെ തമിഴ്‌നാടിനെയും കേരളത്തിലെ ഭീകരവാദികൾ സുരക്ഷിത താവളമാക്കുകയാണ്. വീഡിയോ..
Comments