ലക്‌നൗ : എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന് ദാരുണാന്ത്യം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കും സഹോദര ഭാര്യയ്‌ക്കും സുഹൃത്തിനും പരിക്കേറ്റു. സ്‌ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടിവിയിലെ പ്രൊജക്ടൈലുകൾ കുട്ടിയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും തറച്ചുകയറി. ഇത് മൂലമുണ്ടായ പരുക്കാണ് മരണത്തിന് കാരണമായത്.
Trigger warning: Disturbing video, blood
In a freak incident in UP's Ghaziabad, a teen boy died, three others in the family injured following explosion in an LED TV in the house. The explosion 2as so strong that a portion of the wall collapsed. pic.twitter.com/fOLEZWD7u0
— Piyush Rai (@Benarasiyaa) October 4, 2022
അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരും ഒരേ മുറിയിൽ ഇരിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ ചികിത്സയിലാണ്.
ഒരു വലിയ ശബ്ദം കേട്ടാണ് തങ്ങൾ ഓടിവന്നത് എന്നാണ് അയൽവാസിയായ സ്ത്രീ പറഞ്ഞത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് ആദ്യം കരുതി. വീട്ടിനുള്ളിൽ നിന്ന് പുകയും മറ്റും ഉയർന്നിരുന്നു. ഭിത്തിയും തകർന്ന നിലയിലായിരുന്നു. പിന്നീടാണ് പൊട്ടിത്തെറിച്ചത് ടിവി ആണെന്ന് വ്യക്തമായത് എന്നും പറഞ്ഞു.
















Comments