തിരുവനന്തപുരം: ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെ പോലീസ് കേസ് എടുത്തു. വനിതാ നേതാവിന്റെ പരാതിയിൽ പൂജപ്പുര പോലീസാണ് കേസ് എടുത്തത്.
ആറ് മാസം മുമ്പ് മധു പ്രവർത്തകയെ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് മുതലെടുത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സാമ്പത്തികമായി സഹായിച്ചതിന് പിന്നാലെ മധു പ്രവർത്തകയെ നിരന്തരം ഫോണിൽ ശല്യം ചെയ്യാറുണ്ടായിരുന്നു. അശ്ലീല ചുവയോടെ സംസാരിക്കുകയും, ഫോണിലേക്ക് അശ്ലീല വീഡിയോകൾ മധു അയച്ചതായും പരാതിക്കാരി പറയുന്നു. ഇതിനിടെയാണ് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.
സംഭവത്തിൽ പാർട്ടി നേതൃത്വത്തിന് പ്രവർത്തക പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ പരാതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും പരാതിക്കാരി വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ മധുവിനെതിരെ പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
















Comments