തിരുവനന്തപുരം : തലസ്ഥാനത്ത് നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റ കൊടികൾ കണ്ടെത്തി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ കെട്ടിയിരിക്കുന്നത്. നിരോധനമേർപ്പെടുത്തിയിട്ടും മതഭീകര സംഘടനയുടെ കൊടികൾ വീണ്ടും കെട്ടാൻ കാരണം സർക്കാരിന്റെ മൗനമാണ് എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്.
എന്നാൽ നിരോധിത സംഘടനയുടെ കൊടി കെട്ടിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോപ്പുലർ ഫ്രണ്ട് അനുഭാവികളാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ് 28 ാം തീയതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധങ്ങൾ അക്രമങ്ങളും നടന്നിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ കേരള സർക്കാരിന് അപ്പോഴും പോപ്പുലർ ഫ്രണ്ടിനോട് മൃദുസമീപനമാണ് ഉളളത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
















Comments