ഉറി: ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദാസിർ ഷെയ്‌ഖിന്റെ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച ബിജെപിയുടെ റാലിയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു ഉറിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എസ പി ഒ ആയ അദ്ദേഹം 2022 മെയ് 25ലാണ് കൊല്ലപ്പെടുന്നത്.
ജെയ്ഷെ മുഹമ്മദ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തിയ സംഘത്തിലെ അംഗമായിരുന്നു മുദാസിർ. ഇന്ത്യൻ ആർമിയുടെ രാഷ്‌ട്രീയ റൈഫിൾസ് റെജിമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിനിടയിൽ നജിഭട്ട് ക്രോസിംഗിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. .
മുദാസിറിന്റെ വീട്ടിലെത്തിയ അമിത് ഷാ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. 32-ാം വയസ്സിലാണ് മുദാസിർ കൊല്ലപ്പെടുന്നത്. ഭീകരർക്കെതിരെ ശക്തമായി പൊരുതി രാജ്യത്തിന്റെ അഭിമാനം കാത്ത ധീരനായ പുത്രനെയാണ്
നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
Comments