ന്യൂഡൽഹി: ഇന്ത്യയെ പ്രകീർത്തിച്ച് ലോകബാങ്ക് അദ്ധ്യക്ഷൻ ഡേവിഡ് മാൽപാസ്. കൊറോണ കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ സഹായം മാതൃകാപരമാണ്. ആവശ്യക്കാർക്ക് പണം നേരിട്ട് നൽകിയ ഇന്ത്യൻ മാതൃക മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കൊറോണക്കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ ക്യാഷ് ട്രാൻസ്ഫർ വഴി ഗ്രാമീണരിൽ 85 ശതമാനം പേർക്കും നഗരത്തിലെ 69 ശതമാനം പേർക്കും സഹായം എത്തി. മറ്റു രാജ്യങ്ങൾ സബ്‌സിഡികളിൽ കേന്ദ്രീകരിച്ചപ്പോൾ നിസ്സഹായരായ മനുഷ്യർക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു ഇന്ത്യ. ഈ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നായിരുന്നു ലോക ബാങ്ക് അദ്ധ്യക്ഷന്റെ പരാമർശം.
ദാരിദ്രനിർമ്മാജനത്തിൽ ആഗോള പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊറോണ മഹാമാരി അതിന് ഭംഗം വരുത്തി. കൊറോണയ്‌ക്ക് മുൻപുള്ള മൂന്ന് ദശകങ്ങളിൽ ഒരു ബില്യണിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഏറ്റവും ദരിദ്രമായ രാജ്യങ്ങൾ വളരെ പതുക്കെയാണെങ്കിലും നില മെച്ചപ്പെടുത്തി.
എന്നാൽ മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്.സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാൾ, ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേർക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിലൂടെ ആഗോള അസമത്വം വളർന്നു.ദരിദ്രരാജ്യങ്ങളിലെ ദാരിദ്ര്യത്തിന്റെ അളവ് മറ്റ് സംവിധാനങ്ങളെയും പ്രതിഫലിപ്പിച്ചുവെന്ന് ലോകബാങ്ക് അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. എന്നിട്ടും. നിരവധി വികസ്വര സമ്പദ്വ്യവസ്ഥകൾ കൊറോണ കാലത്ത് ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ചു.അതിലൊന്നാണ് ഇന്ത്യ. ധനം വിവേകത്തോടെ ഉപയോഗിക്കാൻ ഇന്ത്യക്കായി അവസരങ്ങൾ കണ്ടെത്തി പോരാടി,സാധ്യതകൾ കണ്ടെത്തി പ്രവർത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments