അറ്റ്ലാന്റ: 77 പന്തിൽ 22 സിക്സറുകളും 17 ബൗണ്ടറികളും ഉൾപ്പെടെ, 266.23 സ്ട്രൈക്ക് റേറ്റിൽ 205 റൺസ്. കരീബിയൻ കരുത്തിന്റെ കളിയാട്ടം കണ്ട മത്സരത്തിൽ പിറന്നത് ട്വന്റി 20 ക്രിക്കറ്റിലെ അത്ഭുത ഡബിൾ സെഞ്ച്വറി. വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
അമേരിക്കയിലെ അറ്റ്ലാന്റ ഓപ്പൺ ട്വന്റി 20 ടൂർണമെന്റിലായിരുന്നു കോൺവാളിന്റെ അത്ഭുത ഇന്നിംഗ്സ്. കോൺവാളിന്റെ സെഞ്ച്വറിക്ക് പിന്നാലെ സ്റ്റീവൻ ടെയ്ലർ, സമി അസ്ലം എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കൂടി പിൻബലത്തിൽ അറ്റ്ലാന്റ ഫയർ 20 ഓവറിൽ 326 റൺസ് നേടി. മറുപടി ബാറ്റിംഗിൽ എതിരാളികളായ സ്ക്വയർ ഡ്രൈവിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
വെസ്റ്റ് ഇൻഡീസ് ടീമിനായി 9 ടെസ്റ്റുകളിൽ നിന്നായി 238 റൺസ് നേടിയിട്ടുള്ള താരമാണ് 29 വയസ്സുകാരനായ കോൺവാൾ. 73 റൺസാണ് ഉയർന്ന സ്കോർ. 34 വിക്കറ്റുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 75 റൺസിന് 7 വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.
ട്വന്റി 20 ക്രിക്കറ്റിൽ 147.49 ആണ് കോൺവാളിന്റെ പ്രഹര ശേഷി.
ARE YOU NOT ENTERTAINED?!
Rahkeem Cornwall put Atlanta Fire on top with a DOUBLE century going 205*(77) with 2️⃣2️⃣ MASSIVE sixes 🤯🤯🤯 pic.twitter.com/1iRfyniiUw
— Minor League Cricket (@MiLCricket) October 6, 2022
Comments