ഗർഭിണിയെ കരയിക്കരുത്, അമ്മ കരഞ്ഞാൽ പൊന്നോമനയെ ബാധിക്കുന്നത് ഇങ്ങനെ

Published by
Janam Web Desk

കുടുംബത്തിലേക്ക് ഒരു കുഞ്ഞ് വരുന്നത് എല്ലാവരുടെയും വലിയ സ്വപ്‌നമാണ്. കൊഞ്ചലും കുസൃതിയുമായി വീട്ടിലൊരാൾ കൂടി വരുന്നതിന്റെ ഒരുക്കം ഗർഭിണിയായത് മുതൽ ആരംഭിക്കും. പിന്നീടുള്ള മാസങ്ങൾ കുഞ്ഞിന്റെ പേരിടൽ മുതൽക്ക് വിദ്യാഭ്യാസം,വിവാഹം തുടങ്ങിയ കാര്യങ്ങൾ വരെ അച്ഛനമ്മമാർ ചർച്ചയാക്കും. കുഞ്ഞ് ജനിക്കുന്നതിന് മുൻപേ അതിന്റെ ഗർഭാവസ്ഥയിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, പൂർണ്ണ ആരോഗ്യവാനായ കുഞ്ഞാണല്ലോ എല്ലാവരുടെയും സ്വപ്‌നം.

ഗർഭകാലം ഒരു സ്ത്രീ കൂടുതൽ സന്തോഷമായി ഇരിക്കണമെന്ന് ഡോക്ടർമാരും മുതിർന്നവരും പറയാറില്ലേ? അതിന്റെ കാരണമെന്തന്ന് ആർക്കെങ്കിലും അറിയാമോ?
ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ് ഗർഭാവസ്ഥ. ഗർഭിണികൾക്ക് വൈകാരികമായ പല മാറ്റങ്ങളും ഈ അവസരത്തിൽ ഉണ്ടാകും.ഗർഭാവസ്ഥയിൽ സന്തോഷവതിയായിരുന്നാൽ അത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്ടർമാർ പറയുന്നു. എന്നാൽ, ഈ അവസ്ഥയിൽ അമ്മ കരഞ്ഞാൽ വയറ്റിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമത്രേ.

ഒരു ഗർഭിണി കരയുമ്പോൾ വയറിലുണ്ടാവുന്ന ചലനം ഗർഭസ്ഥ ശിശുവിനെ വേദനിപ്പിക്കും. കൂടാതെ കുഞ്ഞിന്റെ മനസികാവസ്ഥയെയും ഇത് ബാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങൾ ചെറിയ കാര്യങ്ങൾക്ക് ഇമോഷണലായി പെട്ടെന്ന് കരയുന്നവരായിരിക്കും. അതിനാൽ ഈ സമയത്ത് ഗർഭിണികൾ സന്തോഷമായിരിക്കാൻ ശ്രമിക്കുക എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനി പരിചയത്തിലുള്ള ഗർഭിണികളെ കാണുമ്പോൾ അവരെ സങ്കടപ്പെടുത്താതെ സന്തോഷിപ്പിക്കാൻ ശ്രമിക്കൂ.

Share
Leave a Comment