ഗുവാഹട്ടി: അസമിൽ പശുക്കടത്ത് സംഘത്തെ പിടികൂടി പോലീസ്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൊറിഗാവ് സ്വദേശികളായ ലാദൻ അലി, മൊഹിദുൾ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അസം-മേഘാലയ അതിർത്തി മേഖലയിൽ നിന്നുമാണ് ഇവർ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ദുർഗാ പൂജയുടെയും ദസറ ആഘോഷങ്ങളുടെയും മറവിൽ സംസ്ഥാനത്ത് അനധികൃത പശുക്കടത്ത് വർദ്ധിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ട്രക്കിൽ കുത്തിനിറച്ചായിരുന്നു ഇവർ പശുക്കളെ കടത്താൻ ശ്രമിച്ചത്. ഇതിനിടെ ജോർബാത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന സംഘം ഇവരെ പിടികൂടുകയായിരുന്നു.
14 പശുക്കളെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. പല പശുക്കളും അവശനിലയിലായിരുന്നു. ഇവയെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ദുർഗാ പൂജയും നവരാത്രിയും വിപുലമായി ആഘോഷിക്കുകയാണ് അസമിലെ ജനങ്ങൾ. ഇവർക്ക് സുരക്ഷയൊരുക്കുന്ന തിരക്കിലാണ് പോലീസ്. ഇത് മുതലെടുത്താണ് പശുക്കടത്ത് സംഘം വ്യാപകമായി കള്ളക്കടത്ത് തുടരുന്നത്.
















Comments