നിവിൻ പോളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറക്കും. ഐഎസ്എൽ ഒമ്പതാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കമിടുന്നതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തിലാണ്. ആ ആവേശം ഇരട്ടിയാക്കാനാണ് പടവെട്ട് ടീമിന്റെ നീക്കം. പടവെട്ടിന്റെ ഗ്രാൻഡ് ട്രെയിലർ ലോഞ്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണെന്ന് നടൻ നിവിൻ പോളി. ഇന്ന് വൈകുന്നേരം 6 മണിയ്‌ക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിവിൻ പോളിയും സംഘവും എത്തുമെന്നും അവിടെ വച്ച് പടവെട്ടിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളിക്ക് പുറമേ അതിഥി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്ക്കർ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ്- ഷഫീഖ് മുഹമ്മദലി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, കലാസംവിധാനം- സുഭാഷ് കരുൺ, മഷർ ഹംസ- വസ്ത്രാലങ്കാരം, റോണക്‌സ് സേവിയർ- മേക്കപ്പ്, ജാവേദ് ചെമ്പ്- പ്രൊഡക്ഷൻ കൺട്രോളർ, സ്റ്റിൽസ്- ബിജിത്ത് ധർമടം, വിഎഫ്എക്‌സ്- മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
















Comments