ഈശോയിലെ നായകൻ ശിവൻ: വിശുദ്ധ കുരിശിനെ കൊലപാതകത്തിനുള്ള ആയുധമാക്കി: നാദിർഷ ലക്ഷ്യമിട്ടത് ക്രൈസ്തവ അവഹേളനം തന്നെ എന്ന് കാസ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഈശോയിലെ നായകൻ ശിവൻ: വിശുദ്ധ കുരിശിനെ കൊലപാതകത്തിനുള്ള ആയുധമാക്കി: നാദിർഷ ലക്ഷ്യമിട്ടത് ക്രൈസ്തവ അവഹേളനം തന്നെ എന്ന് കാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഈശോയ്‌ക്കെതിരെ  കാസ വീണ്ടും രംഗത്ത്. സിനിമയിലൂടെ നാദിർഷ ലക്ഷ്യമിടുന്നത് ക്രൈസ്തവ അവഹേളനം തന്നെയാണെന്ന് കാസ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഈശോ ഒടിടിയിലൂടെ പുറത്തുവിട്ടത്.

കഥയും സിനിമയുടെ പേരിൽ തമ്മിൽ യാതൊരു ബന്ധവുമില്ല. പിന്നെയെന്തിനാണ് ഈശോ എന്ന പേര് സിനിമയ്‌ക്ക് ഉപയോഗിച്ചത്?. സിനിമ ഇറങ്ങുന്നതുവരെ സിനിമയിലുള്ളത് എന്താണെന്ന് ക്രൈസ്തവർ അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാം വ്യക്തമാണ്. ചിത്രത്തിന് ഈശോയെന്ന പേര് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും കാസ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നാദിർഷായുടെ ഉദ്ദേശം വ്യക്തം…. ക്രൈസ്തവ അവഹേളനം തന്നെ.
നാദിർഷ ഈശോ എന്ന ചിത്രം റിലീസ് ചെയ്യുന്നതു വരെ ആ ചിത്രം ക്രൈസ്തവരെ അവഹേളിക്കുവാൻ ഉള്ളതാണെന്ന് ക്രൈസ്തവർ ആരും തന്നെ പറഞ്ഞിരുന്നില്ല …… കാരണം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആ ചിത്രത്തിലെ കഥ എന്താണെന്നുള്ളതോ കഥാപാത്രങ്ങൾ എന്താണെന്നുള്ളതോ , അല്ലെങ്കിൽ ആ ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം നല്ലതോ ചീത്തതോ എന്നതോ ആയിരുന്നില്ല പ്രശ്‌നം .
ക്രൈസ്തവരെ സംബന്ധിച്ച പ്രശ്‌നം അവർ ലോകമെമ്പാടും ആരാധിക്കുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ഈശോ എന്നുള്ള നാമം ഒരു മൂന്നാംകിട വാണിജ്യ ചിത്രത്തിന് ഉപയോഗിച്ചു എന്നുള്ളത് മാത്രമായിരുന്നു.

ഹെബ്രായ ഭാഷയിൽ കർത്താവായ യേശുക്രിസ്തുവിനെ യേശ്വവാ എന്നാണ് പറയുന്നത് അതിൽ നിന്നും സുറിയാനി ഭാഷയിലൂടെ വന്നതാണ് ഈശോ എന്നുള്ള പദം , പോർച്ചുഗീസുകാരുടെ വരവിനു ശേഷം ലാറ്റിൻ പാരമ്പര്യത്തിൽ നിന്നും യേശു എന്ന പദവും ഉണ്ടായി എന്നാൽ ഇതുരണ്ടും കർത്താവായ യേശുക്രിസ്തുവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈശോ എന്ന പേര് ആ ചിത്രത്തിന് ഉപയോഗിക്കേണ്ടതായ ഒരു ആവശ്യവും ഉള്ളതായി കാണുന്നില്ല

അത്രയും പരിപാവനമായ ഒരു നാമത്തെ തന്റെ വാണിജ്യ സിനിമയ്‌ക്ക് ഉപയോഗിക്കുന്നതിൽ നിന്നും നാദിർഷാ പിന്തിരിയണം എന്ന് ഈ സിനിമ വന്നപ്പോൾ തന്നെ വിവിധ ക്രൈസ്തവരിൽ വിഭാഗങ്ങളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ആവശ്യങ്ങൾ വിമർശനങ്ങൾ ആയി പ്രതിഷേധങ്ങളായി നാദിർഷയ്‌ക്ക് മുന്നിലെത്തി.
കാസ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു , അന്ന് നാദിർഷയ്‌ക്ക് അനുകൂലമായ നിലപാട് ഹൈക്കോടതി എടുത്തപ്പോൾ ദൈവത്തിനു നന്ദി എന്നാണ് നാദിർഷാ അന്ന് പറഞ്ഞത്

തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ നാദിർഷാ ദൈവത്തിനു നന്ദി എന്ന് പറഞ്ഞെങ്കിൽ , അയാൾ ആരാധിക്കുന്ന ദൈവമായ അള്ളാഹുവിന് ആയിരിക്കണം നന്ദി പറഞ്ഞിരിക്കുക.
ഈ വിവാദങ്ങൾ ഉണ്ടാവുമ്പോൾ ഒക്കെ തന്നെ നാദിർഷ പറഞ്ഞിരിക്കുന്നത് , ആ ചിത്രത്തിന്റെ ഇശോ എന്ന പേരുമാറ്റിയാൽ അത് ആ സിനിമയുടെ മൊത്തതിലുള്ള കലാമൂല്യത്തെ ബാധിക്കും എന്നുള്ളതാണ്. എന്നാൽ ഇന്ന് ആ സിനിമ കണ്ടവർക്ക് ഒന്നും ഈശോ എന്ന പേരും ആ സിനിമയുമായി ഒരുതരത്തിലും ബന്ധം ഉള്ളതായി കാണുവാൻ കഴിയുന്നില്ല. ഇതൊരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഉള്ള കഥയോ ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു കഥയോ അല്ല.

ഈശോ എന്ന പേര് ആ ചിത്രത്തിന് ഉപയോഗിക്കേണ്ടതായ ഒരു ആവശ്യവും ഉള്ളതായി കാണുന്നില്ല . അതിലെ നായക കഥാപാത്രമായ ജയസൂര്യയുടെ പേര് ശിവൻ എന്നാണ് , എന്നാൽ എന്തിന്റെ പേരിലാണ് ഈ സിനിമയ്‌ക്ക് ഈശോയെന്ന് പേര് കൊടുത്തതെന്ന് നാദിർഷയ്‌ക്കോ അയാളുടെ കൂടെയുള്ളവർക്കോ അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നു പറയുന്നതല്ലാതെ വ്യക്തമായ ഒരു ഉത്തരം നൽകുവാൻ സാധിക്കില്ല .പിന്നെ ചിത്രം വിവാദമായതു കൊണ്ട് ചിത്രത്തിന്റെ അവസാനം രക്ഷകൻ വരും എന്നു എഴുതി കാണിച്ച് സുഖുപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട.്
തുടക്കത്തിൽ ഈശോ നോട്ട് ഫ്രം ദി ബൈബിൾ എന്ന ഒരു ടാഗ് ലൈൻ കൂടി കൊടുത്തിരുന്നു , അത് എന്തിനുവേണ്ടി ആയിരുന്നു എന്നുള്ളത് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. തുടക്കത്തിൽ ഈ ചിത്രത്തെക്കുറിച്ച് വിമർശനങ്ങൾ വന്നപ്പോൾ തന്നെ അതിൽ നിന്നും തടിയൂരുവാൻ നോട്ട് ഫ്രം ദി ബൈബിൾ എന്നുള്ള ടാഗ് ലൈൻ എടുത്തു മാറ്റുകയാണ് ഉണ്ടായത്.
എന്നാൽ ഈ ചിത്രത്തിന്റെ അവസാന ഭാഗത്ത് ഒരു രംഗത്തിൽ വില്ലനെ നായകനായ ജയസൂര്യ കൊല്ലുന്ന രംഗമുണ്ട്. അതിന് ഉപയോഗിക്കുന്നത് ക്രൈസ്തവർ ലോകമെമ്പാടും രക്ഷയുടെ അടയാളമായി കാണുന്ന വിശുദ്ധ കുരിശിനെയാണ് കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചിരിക്കുന്നത്. ഇതു മാത്രമാണ് ആ ചിത്രത്തിനുള്ള ഏക ക്രൈസ്തവ ബന്ധം.

ദേവാലയത്തിന് മുന്നിലോ അല്ലായെങ്കിൽ അതുപോലെ തന്നെ ഉള്ള ഒരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കുരിശിനു ചുറ്റും ഏതോ വിശ്വാസി തിരികൾ കത്തിച്ചു വെച്ചിരിക്കുന്നതായി കാണാം. എന്നാൽ ആ കുരിശിന്റെ മുകൾഭാഗം കൂർത്തിരിക്കുന്ന ഒരു അവസ്ഥയിലാണ്. പക്ഷേ തിരി കത്തിച്ച് ആരാധിച്ചിരിക്കുന്നത് കൊണ്ട് ഇത് കൊല്ലാനായി ജയസൂര്യ ഉണ്ടാക്കിയ കുരിശിന്റെ രൂപമാണ് എന്ന് പറയാൻ ആവില്ല. അത് ക്രിസ്ത്യൻ വിശ്വാസത്തിന്റെ ഭാഗമായി എവിടെയോ സ്ഥാപിച്ചിരിക്കുന്ന കുരിശു തന്നെ!.
അതിന്റെ മുകളിൽ തല കീഴായി വില്ലനെ നായകൻ കപ്പിന്മേൽ കയർ ഉപയോഗിച്ച്‌കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു. അവിടെ കത്തിച്ചു വെച്ചിരിക്കുന്ന ഒരു മെഴുകുതിരി എടുത്ത് ആ കയറിൽ തീ പിടിപ്പിച്ച് അതിനെ മുറിച്ച് വില്ലനെ ആ കുരിശിന്റെ കൂർത്തിരിക്കുന്ന ഭാഗത്തേക്ക് തലകുത്തനെ വീഴ്‌ത്തി കൊല്ലുന്നതാണ് ആ രംഗം .
തന്റെ മകളെ പീഡിപ്പിച്ചു കൊന്ന സംഗീത അധ്യാപകനോടുള്ള പ്രതികാരമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. അങ്ങനെയെങ്കിൽ ആ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന വില്ലനെ ക്രൂരമായി കൊല്ലുവാൻ വേറെ എന്തൊക്കെയോ മാർഗ്ഗങ്ങൾ ഉണ്ട്. അതിന് ലോകമെമ്പാടും ക്രൈസ്തവർ രക്ഷയുടെ അടയാളമായി കണ്ടു വിശുദ്ധ കുരിശിനെ തന്നെ ഉപയോഗിക്കണമെന്നില്ല. കുരിശ് ആരെയും വകവരുത്താനുള്ള ആയുധമല്ല മറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏറ്റവും കൂടുതൽ ആരാധനയോടെ കാണുന്ന ഒരു അടയാളമാണത്.

അപ്പോൾ ആ രംഗത്തിലൂടെ ആ രംഗത്തിൽ നാദിർഷ ഉദ്ദേശിക്കുന്നത് ക്രൈസ്തവരുടെ രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശിനെ അപമാനിക്കുക എന്നുള്ളത് മാത്രമാണ്.
മറിച്ച് മുസ്ലിം മസ്ജിദുകളുടെ മുകളിൽ കൂർത്തിരിക്കുന്ന മിന്നാരങ്ങളിലേക്ക് വേണമെങ്കിൽ വില്ലനെ ഇതേപോലെ താഴേക്കിട്ടു കൊല്ലാം. അല്ലായെങ്കിൽ ശിവൻ എന്ന കഥാപാത്രത്തിന് തന്റെ പേരുള്ള ഹിന്ദു ദൈവമായ ശ്രീ പരമശിവന്റെ കയ്യിലിരിക്കുന്ന രീതിയിലുള്ള തൃശൂലത്തിന്റെ മുകളിലേക്ക് ഇട്ടു കൊണ്ട് വേണമെങ്കിലും ഈ വില്ലനെ കൊല്ലുന്ന രംഗം ചിത്രീകരിക്കാം.

പക്ഷേ അങ്ങനെ ഒക്കെ ചെയ്താൽ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന തന്നെ കലയുടെ രംഗത്തേക്ക് പിടിച്ചുയർത്തുകയും സിനിമയിലേക്ക് എത്തിക്കുകയും ചെയ്ത മഹാനായ ഫാദർ ആബേലിന് ഗുരുദക്ഷിണ നൽകുവാൻ ആകില്ലല്ലോ !
ഈ ചിത്രത്തിലേക്ക് ശ്രദ്ധാപൂർവ്വം നോക്കിയാൽ മറ്റൊന്നു കൂടി മനസ്സിലാക്കുവാൻ സാധിക്കും .ഇത് പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങളെ കുറിച്ചുള്ള ചിത്രമാണെന്നുള്ളതുകൊണ്ട് തന്നെ ഇതിന്റെ ടൈറ്റിലുകൾ എഴുതി കാണിക്കുന്ന സമയത്ത് കേരളത്തിൽ നടന്ന വിവിധങ്ങളായ പീഡന പത്രവാർത്തകളുടെ കട്ടിംഗുകൾ കാണിക്കുന്നുണ്ട്. വൈദികർ പീഡിപ്പിച്ചതും പൂജാരി പീഡിപ്പിച്ചതും ഒക്കെ എടുത്ത് കാണിക്കുന്നുണ്ട് പേരിന് ഒരു മുസ്ലിം നാമധാരിയെയും കാണിച്ചിട്ടുണ്ട്. എന്നാൽ മാസത്തിൽ പത്തെണ്ണം വെച്ച് നടക്കുന്ന മദ്രസ ഉസ്താദുമാരുടെ പീഡനത്തെ കുറിച്ചുള്ള ഒരു പത്രവാർത്തയുടെ കട്ടിങ്ങും അതിൽ കാണാൻ സാധിക്കുന്നില്ല.

അതായത് അവഹേളിക്കുവാൻ കിട്ടിയ ഒരു സന്ദർഭത്തിൽ അത് പരമാവധി മുതലെടുക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ കുറെ കാലങ്ങളായിയി ക്രിസ്ത്യൻ വിശ്വാസങ്ങളെയും കൂദാശകളെയും വൈദികരെയും സന്നിസ്ഥരെയും എല്ലാം അവഹേളിച്ചു കൊണ്ട് ഇറങ്ങുന്ന മട്ടാഞ്ചേരി മാഫിയയുടെ ഭാഗമായ ഒരു മൂന്നാംകിട ചിത്രം എന്നതിലുപരി ഈ മിമിക്രിക്കാരന്റെ സിനിമയ്‌ക്ക് ഒരുവിധ കലാമൂല്യവുമില്ല , ഇതൊരു സസ്പൻസ് ത്രില്ലറുമല്ല !

എന്നാൽ ഇതൊക്കെ നമ്മൾ ചോദ്യം ചെയ്യുമ്പോൾ അത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമായി മാറും , പക്ഷേ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം സ്വന്തം മതത്തിന്റെ മേലെ ഇദ്ദേഹത്തിന് നടത്താൻ കഴിയില്ല , മറിച്ച് അത് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും നെഞ്ചത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക .
ഈ ചിത്രത്തിന്റെ വർക്കുകൾ നടക്കുന്ന സമയത്ത് തന്നെ അഡാർ ലവ് എന്ന ഒരു സിനിമയിൽ മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്ന ഒരു പാട്ടുണ്ട് അതിലെ ഖദീജ ഇസ്ലാം മതസ്ഥർ ആരാധിക്കുന്ന മുഹമ്മദിന്റെ ഭാര്യയാണ് , അതിനാൽ ആ ചിത്രത്തിലെ പാട്ട് നിരോധിക്കണം എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ മുസ്ലിം സംഘടന തെലുങ്കാനയിലെ ഹൈക്കോടതിയിൽ കൊണ്ടുപോയി കേസ് കൊടുത്തിരുന്നു , അതിന്റെ പേരിൽ അതിലെ നായികയായ പ്രിയ വാരിയർക്ക് സുപ്രീംകോടതി വരെ പോകേണ്ടിവന്നു.

എഫ്‌ഐആർ എന്ന ചിത്രത്തിൽ പോസ്റ്ററിൽ ‘ഷഹാദ ‘ എന്ന ഒരു വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ തീയേറ്ററുകളിൽ പ്രശ്‌നമുണ്ടാക്കുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. അതുപോലെതന്നെ വിജയ് നായകനായ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ മുസ്ലിം തീവ്രവാദികൾ എന്ന പദം ഉപയോഗിച്ചതിന്റെ പേരിൽ ഇതേ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതൊക്കെ നടക്കുമ്പോൾ ഇവിടെ ഇപ്പോൾ ഈശോ എന്ന പേര് നാദിർഷ ചിത്രത്തിന് ഉപയോഗിച്ചതിനെ ന്യായീകരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യവാദികൾ ആരും തന്നെ അതിനെതിരെ ഒരു വാക്ക് ഉരിയാടിയിട്ടില്ല.
അപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു കൂട്ടർക്ക് മാത്രമാണ് അത് അംഗീകരിക്കാൻ സാധിക്കില്ല. ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് എല്ലാവർക്കും ഒരേ അവകാശമാണെങ്കിൽ നാദിർഷ എന്ന മിമിക്രിക്കാരന് ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ടാകണം !

ഞങ്ങളും അതേ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ നിങ്ങളാരും മറത്തൊന്നും പറയാതിരുന്നാൽ മതി

 

Tags: casaeesho
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies