ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. അത് കൊണ്ട് ക്രിക്കറ്റിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ബിസിസിഐ വൻതുകയാണ് ചെലവഴിക്കുന്നത്. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ കാര്യത്തിലും ഇന്ത്യ ഇപ്പോൾ വളരെ മുന്നിലാണ്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇപ്പോൾ ഇന്ത്യയിലാണ്. ഗുജറാത്തിലെ അഹമദാബാദിൽ നിർമ്മിച്ച നരേന്ദ്രമോദി സ്‌റ്റേഡിയമാണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഇവിടെ 1,10,000 പേർക്ക് ഇരുന്ന് കളി കാണാൻ കഴിയും.
ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്റ്റേഡിയങ്ങളാണ് നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഈ സ്റ്റേഡിയങ്ങൾ വരും വർഷങ്ങളിൽ രാജ്യത്തിന് സമർപ്പിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന സ്‌റ്റേഡിയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ജയ്പൂർ ക്രിക്കറ്റ് സ്റ്റേഡിയം, രാജസ്ഥാൻ
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നിലവിൽ സവായ് മാൻസിങ് എന്ന സ്റ്റേഡിയമുണ്ട്. ഐപിഎൽ ഫ്രാഞ്ചസിയായ രാജസ്ഥാൻ റോയൽസിന്റെ ഹോംഗ്രൗണ്ടാണ് സവായ് മാൻസിങ്. എന്നാൽ നഗരത്തിൽ മറ്റൊരു സ്‌റ്റേഡിയം കൂടി ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ പേരിട്ടിട്ടില്ലാത്ത സ്റ്റേഡിയത്തിന് 75,000 ഇരിപ്പിടങ്ങളുണ്ടാകും.
ഗ്വാളിയോർ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം
സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഡബിൾ സെഞ്ച്വറി അടിച്ച വേദിയാണ് ഗ്വാളിയോർ. നഗരത്തിന് പുതിയ ഒരു സ്റ്റേഡിയം കൂടി ലഭിക്കും. ഈ സ്റ്റേഡിയത്തിന് 50,000 കപ്പാസിറ്റിയുണ്ടാകും.
നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം
ബിഹാറിലെ രാജ്ഗിറിൽ നിർമ്മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉടൻ നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിന് സമർപ്പിച്ചേക്കും. ഇവിടെ 40,000 ഇരിപ്പിടങ്ങൾ സജ്ജമാക്കും.
എസിഎ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ മംഗലഗിരിയിൽ ഉയരുന്ന പുതിയ സ്റ്റേഡിയമാണ് എസിഎ. ഇവിടെ 35,000 സീറ്റിങ് കപ്പാസിറ്റിയുണ്ടാകും.
ഉദയ്പൂർ ക്രിക്കറ്റ് സ്റ്റേഡിയം
നിരവധി ക്രിക്കറ്റ് സ്റ്റഡിയങ്ങളുളള സംസ്ഥാനമാണ് രാജസ്ഥാൻ. ജയ്പൂരിനും ജോധ്പൂരിനും പുറെ ഉദയ്പൂരിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ലഭിക്കും. വരും കാലങ്ങളിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉദയ്പൂരും വേദിയാകും. പുതിയ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ബറോഡ സ്‌റ്റേഡിയം
ഇന്ത്യൻ ക്രിക്കറ്റിന് ഒട്ടേറെ കളിക്കാരെ സംഭാവന ചെയ്ത നഗരമാണ് ബറോഡ. നഗരത്തിന് വരും നാളുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച സ്‌റ്റേഡിയം ലഭിക്കും. അടുത്ത വർഷം തന്നെ ഇവിടെ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുമൈന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ വൈസ്പ്രസിഡന്റ് ശീതൾ മേത്ത പറഞ്ഞു. ബറോഡയിലെ കോട്ടാമ്പിയിൽ നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന് 30,000 സ്‌റ്റേഡിയത്തിൽ ഒരുക്കും.
















Comments