ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മെസ്സിയും റൊണാൾഡോയുമല്ല. ഒമ്പത് വർഷത്തിനിടെ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലാതെ മറ്റൊരാൾ ഈ ബഹുമതി നേടുന്നത് ആദ്യമായാണ്. ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയാണ് ഫോർബ്സ് പട്ടികയിൽ ഒന്നമത്തെത്തിയ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ കളിക്കാരൻ.
23കാരനായ എംബാപ്പെ ഈ സീസണിൽ 128 മില്യൺ ഡോളറാണ് പ്രതിഫലമായി വാങ്ങിയത്. അതേസമയം 120 മില്യൺ ഡോളർ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ ഫുട്ബോളർ ലയണൽ മെസ്സിയും. പോർച്ചുഗൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര പോരാളിയുമായ ക്രിസ്റ്റിയാനോ റൊണാൾഡോ ഈ സീസണിൽ 100 മില്യൺ യുഎസ് ഡോളറാണ് പ്രതിഫലമായി വാങ്ങുന്നത്.
ബ്രസീലിയൻ താരവും പിഎസ്ജിയുടെ കുന്തമുനയായ നെയ്മർ ജൂനിയർ 87 മില്യൺ യുഎസ് ഡോളറാണ് പ്രതിഫലം വാങ്ങി പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചു. 53 മില്യൺ യുഎസ് ഡോളർ പ്രതിഫലം വാങ്ങുന്ന ലിവർപൂൾ താരം മുഹമ്മദ് സാല പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ മെസ്സിക്കും, റൊണാൾഡോയ്ക്കും മുമ്പ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും റയൽ മാഡ്രിഡ് താരവുമായിരുന്ന ഡേവിഡ് ബെക്കാം ആയിരുന്നു ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന താരം.
Comments