ജയ്പൂർ : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ജോധ്പൂരിലെ മഗ്ര പുഞ്ജ്ല പ്രദേശത്തെ കോളനിയിലാണ് സ്ഫോടനം നടന്നത്. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ 16 പേർക്കും ഗുരുതരമായാണ് പൊള്ളൽ ഏറ്റിരിക്കുന്നത്. ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
പ്രദേശത്ത് ഒരു വീട്ടിൽ അനധികൃതമായി ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
















Comments