അടുത്തിടെ ട്രോളുകളിൽ ഇടം നേടിയ രണ്ട് മീശകളെപ്പറ്റിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. രണ്ടു മീശകളും കേരളത്തിലെ മാദ്ധ്യമങ്ങളിൽ ചർച്ച വിഷയങ്ങളായവയാണ്. വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്റെ മീശയും അശ്ലീല ചുവയുടെ മേമ്പൊടിയോടെ നോവലെഴുതി വയലാർ അവാർഡ് വാങ്ങിയ ഹരീഷിന്റെ മീശയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളായി വീണ്ടും നിറയുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ വിനീത് വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിനീത് ട്രോളുകളുടെ പ്രധാന ഇരയായി.
മീശ പിരിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു ഇയാൾ കൂടുതലും ചെയ്തിരുന്നത്. ‘മീശ ഫാൻ ഗേൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. വിനീതിന്റെ യഥാർത്ഥ മുഖം പുറത്തു വന്നതിന് പിന്നാലെ ഇയാളെ ആരാധിച്ചിരുന്ന ‘മീശക്കാരന്റെ കാന്താരികളെ’ ചില്ലറയൊന്നുമല്ല സോഷ്യൽ മീഡിയ ട്രോളിയത്. എന്നാൽ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മീശക്കാരൻ വിനീത് ഇപ്പോൾ വീണ്ടും ട്രോളുകളിൽ നിറയുകയാണ്. അതിന് കാരണമാകട്ടെ ഹരീഷിന്റെ മീശയും.

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച നോവലാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവൽ. ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ച നോവലാണ് ഹരീഷിന്റെ മീശ. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ്, ആർത്തവ ദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണ്, പൂജാരിമാർ ഇതിൽ ആഗ്രഗണ്യരാണ് എന്നിങ്ങനെ നീളുന്ന മീശ എന്ന നോവലിലെ വിവാദ സംഭാഷണങ്ങൾ. കേട്ടാൽ അറയ്‌ക്കുന്ന അശ്ലീല സംഭാഷണങ്ങളുടെ ആകെത്തുകയാണ് ഹരീഷിന്റെ നോവൽ. ഹരീഷിന്റെ നോവൽ. മീശയെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ അസഭ്യങ്ങളുടെ കൂടാരമെന്ന് വിശേഷിപ്പിച്ച ചുരുളി എന്ന സിനിമാ എത്രയോ ഭേദം എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്. സാഹിത്യത്തിലെ ചുരുളി എന്നും മീശയെ സോഷ്യൽമീഡിയയിൽ പരിഹസിക്കുന്നു. എന്തായാലും ഹരീഷിന്റെ മീശ കാരണം വീണ്ടും ട്രോളുകളിൽ ഇടം പിടിച്ചിരിക്കുകയാണ് വിനീതിന്റെ മീശ.
















Comments