സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മുലായത്തിന്റെ നിലയിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രക്ഷാ മരുന്നുകളുടെ സഹായത്തോടെയാണ് എസ്പി നേതാവിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ സഞ്ജീവ് ഗുപ്ത വ്യക്തമാക്കി.
വിദഗ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം വിശകലനം ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പാണ് വേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായത്തിനെ തുടർന്ന് 82കാരനായ മുലായം കുറച്ച് മാസങ്ങളായി പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
യുപിയിലെ മെയിൻപുരി ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ച മുലായം നിലവിൽ പാർലമെന്റംഗമാണ്. യുപിയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. 1989-91, 1993-95, 2003-2007 എന്നീ ടേമുകളിലാണ് മുഖ്യമന്ത്രിയായത്. 1996-98 കാലത്ത് പ്രതിരോധമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
















Comments