വിമർശകരുടെ പോലും കയ്യടി വാങ്ങി, നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ. ഇപ്പോഴിതാ 2018ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമായ 2.0യുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും മറികടന്നിരിക്കുകയാണ് ചിത്രം. ഇതോടെ യുഎസിൽ ഏറ്റവുമധികം കളക്ഷൻ ലഭിച്ച തമിഴ് ചിത്രമായി പിഎസ്-1 മാറി.
സെപ്റ്റംബർ 30ന് തീയേറ്ററിലെത്തിയ പിഎസ്-1ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടി കഴിഞ്ഞിരിക്കുകയാണ്. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആറാമത്തെ തമിഴ് ചിത്രം കൂടിയാണിത്. വിക്രത്തിന്റെ കളക്ഷനാണ് പിഎസ്-1 ഇനി മറികടക്കാനുള്ളത്.
തമിഴ് സിനിമാ മേഖലയിലെ വലിയൊരു ഗെയിം ചെയ്ഞ്ചർ എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023ൽ വേനൽക്കാല റിലീസായി എത്തുമെന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ പുസ്തകത്തിന്റെ ആദ്യ മൂന്ന് ഭാഗങ്ങളിലെ സുപ്രധാന സംഭവങ്ങളാണ് പറയുന്നത്.
Comments