ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ നടത്തിപ്പുകാരനെതിരെ കേസ്. മദ്ധ്യപ്രദേശിലാണ് സംഭവം. ഇൻഡോർ ജില്ലയിലെ മദ്രസ നടത്തിപ്പുകാരനായ 50 കാരനെതിരെയാണ് കേസ്. 15 വയസുകാരിയെയാണ് ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാര്യമന്വേഷിക്കാൻ പോയ ബന്ധുക്കളെ ഇയാളുടെ രണ്ട് ആൺമക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
ഒന്നരമാസം മുൻപാണ് പെൺകുട്ടി മദ്രസയിൽ ചേർന്നത്.ഇടക്കിടെ ഇയാൾ പെൺകുട്ടിയെ മദ്രസ കെട്ടിടത്തിന്റെ പ്രത്യേക മുറിയിലേക്ക് വിളിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞു. അവർ ഇതേ കുറിച്ച് അന്വേഷിക്കാൻ മദ്രസയിലെത്തിയപ്പോഴാണ് നടത്തിപ്പുകാരനും രണ്ട് മക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്നാണ് വിവരം
പിന്നാലെ ചന്ദൻ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പീഡനത്തിനിരയാക്കിയതിനും മാതാപിതാക്കളെ ആക്രമിച്ചതിനുമെതിരെ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും മറ്റ് രണ്ട് പേർക്കുമായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇവിടെ 20 ഓളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്.
















Comments