ഷൊർണൂർ : കേരള കലാമണ്ഡലം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തുന്നത് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്ന പ്രൊഫസർ അപൂർവ്വാനന്ദ്. ഡൽഹി സർവകലാശാല പ്രൊഫസറും സി.എ.എ കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ട അപൂർവാനന്ദ് ‘ദേശീയതയുടെ വേഷപ്പകർച്ചകൾ‘ എന്ന വിഷയത്തിലാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കേരള സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദനാണ് ഉദ്ഘാടനം. കേരളസാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റും അറിയപ്പെടുന്ന സിപിഎം സഹയാത്രികനുമായ അശോകൻ ചെരുവിലും ചടങ്ങിൽ സംസാരിക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള അപൂർവ്വാനന്ദിനെ ഡൽഹി കലാപത്തെ തുടർന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കലാപത്തിന്റെ ആസൂത്രകൻ അപൂർവ്വാനന്ദാണെന്ന് അറസ്റ്റിലായ ഗുൽഫിഷ ഫാത്തിമ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി പോലീസ് സമർപ്പിച്ച സപ്ലിമെന്ററി ചാർജ്ഷീറ്റിൽ അപൂർവ്വാനന്ദിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്ത ഗുൽഫിഷയാണ് പ്രൊഫസർ അപൂർവ്വാനന്ദിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ കലാപം സംഘടിപ്പിക്കാൻ അപൂർവ്വാനന്ദ് പ്രേരിപ്പിച്ചതായും ലോകത്തിനു മുന്നിൽ മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തതായും ഗുൽഫിഷ പറഞ്ഞു.
കലാപത്തിന് മുമ്പ് കല്ലുകൾ, കുപ്പികൾ , ആസിഡ്, കത്തി എന്നിവ ശേഖരിക്കാൻ പ്രൊഫസർ പറഞ്ഞു. മുളകുപൊടി സൂക്ഷിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22 നാണ് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് താഴെയുള്ള റോഡ് തടയാനുള്ള തീരുമാനം എടുത്തതെന്ന് ഗുൽഫിഷ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്തായിരുന്നു പ്രധാനമായും പദ്ധതികൾ .പ്രധാന ലക്ഷ്യം ഹിന്ദുക്കളെ പ്രകോപിപ്പിക്കുക, കലാപം നടത്തുക എന്നിവയായിരുന്നുവെന്നും ഗുൽഫിഷ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യസമര കാലത്ത് ദേശസ്നേഹികളെ പ്രചോദിപ്പിക്കുന്ന നിരവധി കവിതകൾ എഴുതിയ മഹാകവിയുടെ പേരിലുള്ള സർവ്വകലാശാലയിലാണ് ദേശവിരുദ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെമിനാർ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ കഷണം കഷണമാക്കുമെന്ന് പറഞ്ഞവരെ പിന്തുണക്കുന്ന അപൂർവ്വാനന്ദിനെ പോലെയുള്ളവരെ കേരളകലാമണ്ഡലത്തിൽ പ്രവേശിപ്പിക്കരുതെന്നാണ് പ്രതിഷേധമുയർത്തുന്നവർ ആവശ്യപ്പെടുന്നത്.
















Comments