ന്യൂഡൽഹി; ലൈംഗികപീഡനാരോപണം നേരിടുന്ന നിർമ്മാതാവ് സാജിദ് ഖാനെ സൽമാൻ ഖാൻ അവതരാകനായെത്തുന്ന ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഇത് സംബന്ധിച്ച് കത്ത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് അയച്ചു.
ബിഗ്ബോസിന്റെ 16ാം സീസണിലാണ് സാജിദ് ഖാൻ മത്സരാർത്ഥിയായി വരുന്നത്. സാജിദ് ഖാനെതിരെ പത്തോളം സ്ത്രീകൾ ലൈംഗികപീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. മീടുവിലൂടെയായിരുന്നു സ്ത്രീകളുടെ വെളിപ്പെടുത്തൽ. ഈ പരാതികളെല്ലാം സാജിദിന്റെ വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയാണ് കാണിക്കുന്നത്. ഇപ്പോൾ ഈ മനുഷ്യന് ബിഗ് ബോസിൽ ഇടം നൽകിയത് തെറ്റാണെന്ന് ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി. നിരവധി പേരാണ് ബിഗ് ബോസ് പോലുള്ള വലിയ ,ഷോയിൽ സാജിദ് ഖാനെ പോലുളളവരെ വെള്ളപൂശാനായി കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗികാരോപണത്തെ തുടർന്ന് 2018 ൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ സാജിദ് ഖാനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.ആ വർഷം തന്നെഹൗസ്ഫുൾ 4′ ന്റെ ഡയറക്ടർ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിരുന്നു.
Comments