കൊച്ചി: മത ഭീകരവാദ കേസിൽ ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് സോണൽ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ ഇവരെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സംഘം കോടതിയെ സമീപിച്ചത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തത്. കേസിൽ 4,5,9,14 പ്രതികളാണിവർ.
















Comments