ബിജാപൂർ: തെലങ്കാനയിൽ കമ്മ്യൂണിസ്റ്റ് ഭീകര നേതാവിനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായ വ്യക്തിയാണ് അയൽ സംസ്ഥാനമായ തെലങ്കാനയിൽ നിന്ന് അറസ്റ്റിലായത്. തെലങ്കാന പോലീസ് ബിജാപൂർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
വിവരം ലഭിച്ചതിന് പിന്നാലെ ബസ്തറിൽ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥർ തെലങ്കാനയിലേക്ക് പോയിട്ടുണ്ടെന്നും, തിരിച്ചെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളു എന്നും പോലീസ് വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് ഭീകര നേതാവിന് കോൺഗ്രസുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ സെൽ പ്രസിഡന്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
അറസ്റ്റിലായ വ്യക്തി കോൺഗ്രസ് നേതാവാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബന്ധം നിഷേധിച്ച് സുശീൽ ആനന്ദ് രംഗത്തത്തിയത്. അറസ്റ്റിലായ വ്യക്തി കോൺഗ്രസ് പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ല, വഹിച്ചിട്ടുമില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാളെ കമ്മ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സുശീൽ ആനന്ദ് അവകാശപ്പെട്ടു.
















Comments