കൊച്ചി: ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ മനുഷ്യബലി കൊടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇലന്തൂരിൽ താമസിക്കുന്ന ദമ്പതിമാരായ ഭഗവൽ സിംഗും ലൈലയും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് മനുഷ്യബലിയ്‌ക്ക് പിന്നിൽ.കടവന്ത്ര സ്വദേശിയായ പത്മ,കാലടിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റോസ്ലി എന്നിവരെയാണ് തലയറുത്ത് കൊന്നത്.
ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ഏജന്റ് ദമ്പതിമാരെ പരിചയപ്പെടുന്നതും മനുഷ്യബലിയ്‌ക്ക് പ്രേരിപ്പിക്കുന്നതും. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് വിശ്വസിപ്പിച്ചു.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ധനസമ്പാദനം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.
ഇടതുപക്ഷ അനുഭാവികളായ ദമ്പതിമാർ മനുഷ്യബലിയ്‌ക്ക് തുനിയുകയായിരുന്നു. പത്തനംതിട്ടയിൽ വെച്ചാണ് മനുഷ്യബലി നടത്തിയത്.
സ്ത്രീകളെ കൊച്ചിയിൽനിന്ന് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയിൽ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് വിവരം.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായി കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആർ.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയിൽ എത്തി.
Comments