JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

ചിന്താമണി കൊലക്കേസിന് ശേഷം ‌സുരേഷ്​ ​ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം ‘ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് ചെയ്തു. പ്രേക്ഷകർക്കൊപ്പം ചിത്രം കാണാൻ കേന്ദ്രമന്ത്രി സുരേഷ്​ ​ഗോപി തിയേറ്ററിലെത്തി. ആദ്യ ഷോ കാണുന്നതിനായി തൃശൂരിലെ രാ​ഗം തിയേറ്ററിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ട്രെയിലറെത്തി ആദ്യ മണിക്കൂറുകളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടത്. വലിയ വിവാദങ്ങൾക്ക് ശേഷമാണ് ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ​ഹിന്ദി പതിപ്പുകളിലായി ചിത്രം റിലീസ് ചെയ്യും.

പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ജെഎസ്കെ. കാർത്തിക ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. പേര് ഉൾപ്പെടെ എട്ടോളം തിരുത്തുകളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ്​ഗോപി ചിത്രത്തിൽ എത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ ഇൻവെസ്റ്റി​ഗേഷൻ സിനിമയായാണ് ജെഎസ്കെ തിയേറ്ററുകളിലേക്ക് എത്തുക.

Tags: cinema theatreSURESHGOPI
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies