മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണ് പോലീസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി സൽമാനുൽ ഫാരിസ് (24) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.075 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
Comments