എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയിൽ നനടുക്കം രേഖപ്പെടുത്തി ഹൈക്കോടതി . നടന്നത് അവിശ്വസനീയമായ സംഭവമാണെന്ന് കോടതി പ്രതികരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സംഭവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ പോക്ക് എവിടേക്ക് ആണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ 54 വർഷത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു സംഭവം കേൾക്കുന്നത്. നമ്മളെല്ലാവരും അത്യാധുനികരാകാനുള്ള ഓട്ടത്തിലാണ്. എന്നാൽ ഇതിനിടെ നമുക്ക് വഴിതെറ്റുന്നുണ്ട് എന്നതാണ് വാസ്തവം. ഇന്നല്ലെ കാലത്ത് ആളുകളുടെ പെരുമാറ്റം വളരെ വിചിത്രമാണ്. ഭാവി തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത് എന്നും കോടതി ഓർമ്മിപ്പിച്ചു.
ഇലന്തൂരിൽ രണ്ട് സ്ത്രീകളെയാണ് സമ്പദ്‌സമൃദ്ധിയ്‌ക്കായി ബലി നൽകിയത്. ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല, ഏജന്റ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. മനുഷ്യനെ ബലി നൽകിയാൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് ഭവവൽ സിംഗിനെയും ഭാര്യയെയും വിശ്വസിപ്പിച്ച് സ്ത്രീകളെ എത്തിച്ചത് ഷാഫിയാണ്.
















Comments