പട്‌ന : 22 കാരനായ യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് സ്റ്റീൽ ഗ്ലാസ്. ബീഹാറിലെ ബേട്ടിയയിലാണ് സംഭവം. കഠിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തുവരികയും ചെയ്തതോടെയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
യുവാവിന്റെ വയറ് സ്‌കാൻ ചെയ്ത ഡോക്ടർമാർ ഞെട്ടിപ്പോയി. 14 സെന്റീമീറ്റർ ( ഏകദേശം 5.5 ഇഞ്ച് ) നീളമുള്ള ഗ്ലാസ് ഇയാളുടെ വയറ്റിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. തുടർന്ന് ഇത് പുറത്തെടുക്കാൻ മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ നടത്തി.
11 ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തിയാണ് ഗ്ലാസ് പുറത്തെടുത്തത്. കൊളോസ്റ്റമിയിലൂടെയാണ് ഇത് നീക്കം ചെയ്തത്. കുടലിൽ ദ്വാരമുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയാണ് കൊളോസ്റ്റമി. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. ഇന്ദ്രശേഖർ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
യുവാവ് മദ്യലഹരിയിലായപ്പോൾ ശരീരത്തിലേക്ക് ഈ ഗ്ലാസ് കയറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലായതിനാൽ 22 കാരന് ഒന്നും ഓർമ്മയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
















Comments