റായ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തെലങ്കാനയിൽ നാല് കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പിടിയിലായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. രണ്ട് വനിതാ കമ്യൂണ്സ്റ്റ് ഭീകരർക്കൊപ്പമാണ് കോൺഗ്രസ് നേതാവും പിടിയിലായത്. ഭോപാൽപ്പട്ടണം ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ജി സത്യനാണ് അറസ്റ്റിലായത്. സംഭവത്തിൽ ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവോ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗ്, രാജ് ബബ്ബർ എന്നിവർ പലപ്പോഴും കമ്യൂണിസ്റ്റ് ഭീകരർക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് ബിജെപി മുൻ മന്ത്രി മഹേഷ് ഗഗ്ദ ആരോപിച്ചു. കമ്യൂണിസ്റ്റ് ഭീകരരുമായി കോൺഗ്രസിന്റെ ബന്ധത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
എന്നാൽ പിടിയിലായ സത്യനുമായി പാർട്ടിയ്‌ക്ക് ബന്ധമില്ലെന്നാണ് കോൺഗ്രസിന്റെ വാദം. കമ്യൂണിസ്റ്റ് ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെ്ന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് ധനഞ്ജയ് സിംഗ് ഠാക്കൂർ വ്യക്തമാക്കി.
















Comments