വയനാട്: വനിതാ സിഐയെ കാണാതായതായി പരാതി. പനമരം സി.ഐ എലിസബത്തിനെയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
എലിസബത്തിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയതായിരുന്നു എലിസബത്ത്. ഇതിന് ശേഷം മടങ്ങിയെത്തിയിട്ടില്ല. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റ യിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ പനമരം പോലീസ് ഉടൻ കൽപ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ബന്ധുക്കളും സഹ പ്രവർത്തകരും എലിസബത്തിനെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമില്ല. എലിസബത്തിന്റെ ഫോൺ കേന്ദ്രീകരിച്ചുൾപ്പെടെയാണ് അന്വേഷണം.
















Comments