പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവത്തിലെ പ്രതി മുഹമ്മദ് ഷാഫിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് ബിലാൽ. വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷാഫിയെന്നും എറണാകുളം കളമശേരിയിൽ ഒരു കൊലപാതകക്കേസ് ഷാഫിക്കെതിരെയുണ്ടെന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കുമെന്നും സുഹൃത്ത് ബിലാൽ വെളിപ്പെടുത്തി.
കഞ്ചാവ് കച്ചവടവും അനാശ്വാസപ്രവർത്തനങ്ങൾക്ക് ഇടനിലക്കാരനായി പോയുമാണ് പണം സമ്പാദിക്കുന്നത്. ലോഡ് കണക്കിന് കഞ്ചാവാണ് ഇറക്കുന്നത്. സ്വന്തമായി വീട് ഇല്ലെങ്കിലും ബസ്, ലോറി, കാർ, ജീപ്പ് എന്നീ വാഹനങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഒരു കടയും നടത്തുന്നുണ്ട്. ഈ സൗകര്യങ്ങൾ എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ബിലാൽ കൂട്ടിച്ചേർത്തു.
മുഹമ്മദ് ഷാഫിയെ ബാറിൽ വെച്ച് മാത്രമാണ് പരിചയം. തന്നെ ഈ കേസിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ബിലാൽ ആരോപിച്ചു. സെപ്തംബർ 26 ന് സ്‌കോർപിയോ വാടകയ്‌ക്കെടുത്തെന്നാണ് ഷാഫി പറയുന്നത് എന്നാൽ അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് തെളിവുകളെല്ലാം സ്റ്റേഷനിൽ കാണിച്ചിട്ട് പോരുകയായിരുന്നുവെന്നും ബിലാൽ വ്യക്തമാക്കി. സ്ത്രീകളെ കൊണ്ടുപോയത് ബിലാൽ ആണെന്ന ഷാഫിയുടെ ആരോപണത്തിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Comments