തിരുവനന്തപുരം : വയനാട്ടിൽ കാണാതായ സിഐയെ കണ്ടെത്തി. പനമരം പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടർ കെ എ എലിസബത്തിനെ(54) ആണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച മുതലാണ് എലിസബത്തിനെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയതായിരുന്നു ഇവർ. അവസാനമായി സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലാണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. ഉദ്യോഗസ്ഥയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോടുള്ള ഒരു എടിഎം കൗണ്ടറിൽ നിന്ന് ഇവർ പണം പിൻവലിച്ചിരുന്നു. തുടർന്ന് മാനാഞ്ചിറയിൽ നിന്ന് പാലക്കാട് ബസിൽ കയറി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥ എന്തിനാണ് തിരുവനന്തപുരത്ത് പോയത് എന്ന കാര്യം വ്യക്തമല്ല.
















Comments