മുലപ്പാലിലെ പ്ലാസ്റ്റിക് സാന്നിദ്ധ്യം തെളിയിച്ച് വീണ്ടും പഠന റിപ്പോർട്ട്; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുലപ്പാലിലെ പ്ലാസ്റ്റിക് സാന്നിദ്ധ്യം തെളിയിച്ച് വീണ്ടും പഠന റിപ്പോർട്ട്; ഞെട്ടൽ മാറാതെ ശാസ്ത്രലോകം

Microplastics detected in human breast milk for the first time

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

റോം: മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇറ്റലിയിൽ നടന്ന ഒരു പഠനത്തിലാണ് മുലപ്പാലിൽ മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത്. റോമിലെ പ്രസവിച്ച് ഒരാഴ്ചമാത്രമായ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇവരിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഏഴുതരം പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് മുലപ്പാലിൽനിന്ന് കണ്ടെത്തിയത്. ഇതിൽ പിവിസി (പോളി വിനൈൽക്ലോറൈഡ്), പോളി എത്തിലിൻ, പോളി പ്രൊപിലിൻ എന്നിവയാണ് പ്രധാനമായും ഉള്ളത്. പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ.  ഇവ, നവജാത ശിശുക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

നമ്മുടെ പരിസ്ഥിതിയിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സർവ്വവ്യാപനമാണുളളത്. സമുദ്രജീവികളിലും ജലത്തിലും മണ്ണിലും വരെ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിരുന്നു.പ്രതിവർഷം 50,000 പ്ലാസ്റ്റിക് കണങ്ങളെങ്കിലും ആളുകൾ ഭക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പഠനമുണ്ടായിരുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പ്ലാസ്റ്റിക് ഉപഭോഗം കുറയ്‌ക്കുകയാണ് നമുക്ക് ചെയ്യാവുന്ന പോംവഴി.

സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റുകൾ, സിന്തറ്റിക് തുണിത്തരങ്ങൾ,ഭക്ഷണപാനീയങ്ങൾ എന്നിവ പ്ലാസ്റ്റിക്കിൽ പായ്‌ക്ക് ചെയ്തത് പരമാവധി ഒഴിവാക്കാം. വളരെ കുറഞ്ഞ അളവിലെ മൈക്രോ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയിട്ടുള്ളൂ. അതിനാൽ മുലയൂട്ടുന്നതിന് നിയന്ത്രണം വെക്കേണ്ടതില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഭാവിയിൽ മുലപ്പാലിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യത്തിന്റെ അളവ് ഉയരുകയാണെങ്കിൽ അത് മനുഷ്യകുലത്തിന്റെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് ആവശ്യമായ നിയമ സംവിധാനങ്ങളും വേണ്ടത്ര ബോധവത്കരണവും അനിവാര്യമാണെന്ന നിർദേശം ആണ് ഗവേഷക സംഘം മുന്നോട്ട് വയ്‌ക്കുന്നത്.

 

Tags: microplastics
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies