എറണാകുളം: ദുർമന്ത്രവാദത്തിന്റെ പേരിൽ രണ്ട് പേരെ അതി ക്രൂരമായി കൊന്ന് വെട്ടി നുറുക്കിയിട്ടും കൂസലില്ലാതെ പ്രതികൾ. കോടതിയിൽ ഹാജരാക്കുമ്പോൾ മൂന്ന് പ്രതികൾക്കും യാതൊരു കുറ്റബോധവും ഇല്ലായിരുന്നു. ചെയ്തത് തെറ്റാണെന്ന് പ്രതികൾ അംഗീകരിക്കുന്നില്ലെന്ന് പോലീസും പറയുന്നു.
രാവിലെയോടെയായിരുന്നു മൂന്ന് പ്രതികളെയും പോലീസ് കോടതിയിൽ ഹാജരാക്കിയത്. പോലീസ് വാഹനങ്ങളിൽ കയറ്റുമ്പോഴും കോടതിയിൽ നിന്നും തിരികെ കൊണ്ടുവരുമ്പോഴും ഇവർക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. തലയിൽ ഷാളിട്ടായിരുന്നു ലൈല പോലീസ് വാഹനത്തിൽ കയറിയിരുന്നത്. എന്നാൽ ഇതിന് ശേഷം ലൈല പുറത്തു നടക്കുന്ന കാര്യങ്ങൾ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അതേസമയം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയും, തെളിവെടുപ്പ് നടത്തുകയും വേണം. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.
















Comments