അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെ. കെ ശൈലജ; ആഭിചാര കൊലക്കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെ. കെ ശൈലജ; ആഭിചാര കൊലക്കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 04:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെകെ ശൈലജ. അത്തരം ഒരു നിയമം കൊണ്ട് വരുന്നതിനെ പറ്റി മുൻപ് ചിന്തിച്ചിരുന്നു. നിയമം കൊണ്ട് വരുന്നത് ഗുണം ചെയ്യും. സമൂഹത്തിൽ വളരെ ശക്തമായ ഉയർത്തെഴുന്നേൽപ്പും പ്രചരണവും ആവശ്യമാണെന്നും അവർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഭിചാര കൊലപാതകത്തിനെതിരെയുള്ള പ്രതികരണം ശൈലജ വ്യക്തമാക്കിയത്.

നിയമം മാത്രം കൊണ്ട് കാര്യം ഇല്ല. വളർന്നു വരുന്ന തലമുറയിൽ ശാസ്ത്ര ബോധം വളർത്തണം. ആഭിചാര കൊലപാതക കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട് . പത്തനംതിട്ടയിലെ ആഭിചാര കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. സാക്ഷരതയിലും ജീവിത നിലവാരത്തിലുമൊക്കെ മുന്നിൽ നിൽക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളെ പൂർണമായും സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

സമൂഹത്തെ ശാസ്ത്രബോധത്തിലേക്ക് നയിച്ചാൽ മാത്രമേ ഇത്തരം ക്രൂരകുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ നമുക്ക് സാധിക്കുകയുള്ളു. പ്രാർത്ഥനകൊണ്ട് മാത്രം രോഗം മാറ്റാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പുൾപ്പെടെ തടസപ്പെടുത്തുന്ന സ്ഥിതി അപൂർവമെങ്കിലും കേരളത്തിലുണ്ടായിട്ടുണ്ട്. ജാതകദോഷം, ആഭിചാര പ്രക്രിയ, ആഭിചാര കൊല, മനുഷ്യത്വ ഹീനവും സ്ത്രീ വിരുദ്ധവുമായ ആചാരങ്ങൾ എന്നിവയെല്ലാം ഒറ്റപ്പെട്ട രീതിയിലെങ്കിലും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഈയിടെയായി ജാതിബോധവും ഇതേവരെ കാണാത്ത പുതിയ ആചാരക്രമങ്ങളും കേരളത്തിൽ തലപൊക്കുന്നുണ്ട്.

സാമൂഹ്യ ജീർണത ആരെയും പിടികൂടാം, ഇത്തരം സാമൂഹ്യ ജീർണതയും മയക്കുമരുന്ന് വ്യാപനം പോലുള്ള വിപത്തുകളും ചേരുമ്പോൾ മനുഷ്യത്വരഹിതമായ അനുഭവങ്ങൾക്ക് നമ്മുടെ സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ഈ ദുരവസ്ഥയിൽ നിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കാൻ കുറുക്കുവഴികളില്ല. എന്നാൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും സമൂഹത്തിൽ ശാസ്ത്രബോധം വളർത്തിയെടുക്കുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിവ. വരും നാളുകളിൽ അത്തരം നവോത്ഥാന പ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും അവർ വ്യക്തമാക്കി.

ഇലന്തൂരിലെ ആഭിചാല കൊലപാതകങ്ങളിൽ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽ സിംഗ് പിടിയിലായത് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയുമാണ്. പാർട്ടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി ബന്ധം മറയ്‌ക്കാൻ പ്രസ്താവനകളുമായി സിപിഎം നേതാക്കൾ രംഗത്തെത്തുന്നത്.

Tags: KK SHAILAJAമനുഷ്യബലി
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies