സിനിമാ മേഖലയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. സ്ത്രീകൾക്ക് മാത്രമായി ഇവിടെ പ്രശ്‌നമില്ല. അങ്ങനെ സംസാരിക്കുന്നതിൽ ഒരർത്ഥവും ഇല്ലെന്നും ഷൈൻ പറഞ്ഞു. വിചിത്രം എന്ന സിനിമ റിലീസുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
സിനിമയിൽ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല. സ്ത്രീകൾക്ക് മാത്രമല്ല, ഇവിടെ പുരുഷന്മാർക്കും പ്രശ്‌നമുണ്ട്. എത്രയാളുകളാണ് നടനാകണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയിലേക്ക് എത്തുന്നത്. എന്നിട്ട് എത്രപേർ നടന്മാരാകുന്നുണ്ട് എന്ന് ഷൈൻ ചോദിച്ചു.
സിനിമാ സംവിധായകരുടെ എണ്ണം കൂടിയാൽ ഈ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്ന് ചോദിച്ചപ്പോൾ, അവര് വന്നൽ പ്രശ്‌നം കൂടുകയേ ഉള്ളൂ എന്നാണ് ഷൈൻ പറഞ്ഞത്. സ്ത്രീ സാന്നിദ്ധ്യം കൂടുന്ന സ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെങ്കിൽ, അമ്മായി അമ്മ മരുമകൾ പ്രശ്‌നവും ഉണ്ടാകില്ലല്ലോ എന്നും ഷൈൻ ചോദിക്കുന്നു. സിനിമയിൽ സ്ത്രീ പ്രാധാന്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനാണ് ഷൈൻ മറുപടി നൽകിയത്.
Comments