ബംഗളൂരു: കർണാടകയിൽ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഇസ്ലാമിക സംഘടനാ നേതാവ് ഉൾപ്പെടെയുള്ള മതതീവ്രവാദികൾ അറസ്റ്റിൽ. അൻജുമാൻ ഇ ഇസ്ലാം അദ്ധ്യക്ഷൻ ഉൾപ്പെടെ 20 പേരാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകന്റെ പരാതിയിലാണ് നടപടി.
ഹവേരി സ്വദേശിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രത്തെഹള്ളിയിലെ ഗ്രാമത്തിൽ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആർഎസ്എസ് പ്രവർത്തകനെ അക്രമികളിൽ നിന്നും രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കുണ്ട്.
















Comments