കീവ്: ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്ക് മറുപടിയായി പൊതുസ്ഥലത്ത് സെക്‌സ് പാർട്ടി നടത്താൻ ഒരുക്കമിട്ട് യുക്രെയ്ൻ പൗരന്മാർ. ഇതിനായി ‘ഓർജി ഓൺ ഷ്‌ചെകവിസ്റ്റ്‌സ: ഒഫീഷ്യൽ’ എന്ന പേരിൽ തയ്യാറാക്കിയ ടെലിഗ്രാം ഗ്രൂപ്പ് വഴി 15,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
യുക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപമുള്ള ഒരു കുന്നിൻ മുകളിലാണ് പരിപാടി നടക്കുന്നത്. പൊതുസ്ഥലത്ത് പതിനായിരക്കണക്കിന് പേർ പരസ്യമായി സെക്‌സിൽ ഏർപ്പെട്ട് തങ്ങളുടെ പ്രതിഷേധം പുടിനെ അറിയിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്തവർ പാലിക്കേണ്ട മാനദണ്ഡങ്ങളും ഗ്രൂപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വേണം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ.
റഷ്യ എത്രത്തോളം ഭയപ്പെടുത്താൻ ശ്രമിക്കുന്നുവോ അത്രയധികം ഞങ്ങൾ അതിനെ മറികടക്കാൻ ശ്രമിക്കും. ഭയപ്പെടുത്തുന്ന നീക്കങ്ങളെ മാറ്റിമറിച്ച് മറ്റെന്തെങ്കിലുമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യയുടെ ഭീഷണിയോടുള്ള പ്രതിഷേധമായാണ് പരസ്യമായുള്ള സെക്‌സ് പാർട്ടിയെന്ന് രജിസ്റ്റർ ചെയ്തവർ പ്രതികരിച്ചു.
യുക്രെയ്ൻ അതിർത്തിക്ക് സമീപം പുടിൻ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുയർന്നപ്പോൾ തന്നെ മുൻകരുതലിന്റെ ഭാഗമായി കീവിലെ ഉദ്യോഗസ്ഥർ പൊട്ടാസ്യം അയോഡൈഡ് ഗുളികകൾ വിതരണം ചെയ്തിരുന്നു.
Comments