കൊച്ചി : ആഭിചാര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമർശിച്ച് കോടതി. കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്നാണ് കോടതി താക്കീത് നൽകിയത്.
ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്നാണ് ആളൂർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് കോടതിയെ പ്രകോപിപ്പിച്ചു. തുടർന്ന് കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്ന് കോടതി ശാസിക്കുകയായിരുന്നു.
കേസ് ഏറ്റെടുത്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കോടതി ആളൂരിന് താക്കീത് നൽകുന്നത്. കഴിഞ്ഞ ദിവസം ആളൂരും പോലീസും തമ്മിൽ തർക്കം നടന്നിരുന്നു. അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ പരാതിപ്പെട്ടു. ഇതോടെയാണ് സംഭവത്തിൽ കോടതി ഇടപെട്ടത്. പോലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ ആളൂർ പ്രതികളോട് സംസാരിക്കാവൂ എന്ന് കോടതി കർശനമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Comments