പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ദിവ്യാംഗനനായ വിദ്യാർത്ഥിയെ അദ്ധ്യാപകൻ അപമാനിച്ചതായി പരാതി. കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനു കുര്യനെതിരെയാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ അദ്ധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു.
രണ്ടാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥിയായ അഭി ബിജുവിനെ അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.ദിവ്യാംഗരായ വിദ്യാർത്ഥിക്ക് സ്ക്രൈബിനെ ആവശ്യപ്പെടാൻ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളജിലെത്തിയ സമയത്ത് ഈ വിദ്യാർത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുൾപ്പടെ ചോദിച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം.
ഉച്ചയ്ക്ക് ശേഷം ചേരുന്ന കൗൺസിലിൽ വിഷയം ചർച്ച ചെയ്യാം എന്നു പറഞ്ഞതോടെയാണ് വിദ്യാർത്ഥികൾ അദ്ധ്യാപകനെ പുറത്തുവിട്ടത്.
Comments