ന്യൂഡൽഹി: കൊറോണക്കാലത്തിന്റെ കെടുതികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യൻ സമ്പദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്‌ട്ര നാണയ നിധി. ‘ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം‘ എന്നാണ് ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ഇന്ത്യയെ വിശേഷിപ്പിച്ചത്.
ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ. ദുരിതകാലത്തെ അതിജീവിച്ചും, അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഘടനാപരമായ പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്നും ഐ എം എഫ് വിലയിരുത്തി.
ആഗോള സമ്പദ്ഘടന 25 ശതമാനം മാന്ദ്യം നേരിട്ടേക്കാമെന്നും ഐ എം എഫ് നിരീക്ഷിച്ചു. ആഗോള വളർച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയായ രണ്ട് ശതമാനത്തിൽ എത്തിയേക്കാമെന്നും ഐ എം എഫ് കണക്ക്കൂട്ടുന്നു.
ലോകത്തിലെ മൂന്നിൽ രണ്ട് ഭാഗം രാജ്യങ്ങളും നെഗറ്റീവ് വളർച്ചയുടെ കെടുതികൾ അനുഭവിച്ചേക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോകരാജ്യങ്ങളുടെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഐ എം എഫ് ഓർമ്മിപ്പിച്ചു.
















Comments