ബംഗളൂരു : കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. 25 കാരനായ ശ്രീധർ എന്ന യുവാവിനെയാണ് മതം മാറ്റിയത്. സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് 12 പേർക്കെതിരെ കേസെടുത്തു. മുൻ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയെ മുസ്ലീം രാഷ്‌ട്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത് എന്ന് മതപരിവർത്തനത്തിന് ഇരയായ യുവാവ് വെളിപ്പെടുത്തി.
മറ്റ് വിഭാഗക്കാരെ മുസ്ലീം മതത്തിലേക്ക് മാറ്റാൻ ഇവർ നവ മുസ്ലീം എന്നൊരു സംഘടന ഇവർ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയെ മുസ്സീം രാഷ്‌ട്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ വരെ ഇവിടെയെത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് ഫണ്ട് എത്തിക്കാൻ വേണ്ടിയാണിത്. ഇതിലൂടെ കൂടുതൽ യുവാക്കളെ മുസ്ലീം മതത്തിലേക്ക് ആകർഷിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് യുവാവ് പറഞ്ഞു.
തന്റെ കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞപ്പോൾ റഹ്മാൻ എന്ന സുഹൃത്ത് തന്നെ ബംഗളൂരുവിലെ ബാണശങ്കരി മസ്ജിദിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ശ്രീധർ പറഞ്ഞു. അവിടെയുളള ആളുകൾ മറ്റ് മതങ്ങളിലെ ദൈവങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചു. അള്ളാഹു മാത്രമാണ് നല്ലത് എന്നും അവർ പറഞ്ഞു. അത്തരത്തിൽ നിരവധി മസ്ജിദുകളിൽ കൊണ്ടുപോയി. തുടർന്ന് തനിക്ക് എന്തോ കുടിക്കാൻ തന്നുവെന്നും അത് കുടിച്ചപ്പോൾ താൻ മയങ്ങിപ്പോയെന്നും ശ്രീധർ പറഞ്ഞു.
മയക്കത്തിൽ നിന്നെഴുന്നേറ്റ തന്നെ അവർ നിർബന്ധിച്ച് സുന്നത്ത് ചെയ്യിക്കുകയും ബീഫ് കഴിപ്പിക്കുകയും ചെയ്തുവെന്നാണ് യുവാവ് പറയുന്നത്. ഇതിനെ എതിർത്തപ്പോൾ കൈയ്യിൽ ഒരു റിവോൾവർ പിടിപ്പിച്ച് ഫോട്ടോ എടുത്തു. സംഭവം പുറത്തുപറഞ്ഞാൽ ഭീകരനാണെന്ന് പറഞ്ഞ് ഈ ചിത്രം പ്രചരിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയതായി യുവാവ് വെളിപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ജീവിച്ചത് കൊണ്ട് തന്നെ പരാതി നൽകാൻ പോലും പേടിയായിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പിന്തുണയോടെയാണ് പരാതി നൽകിയത് എന്നും ശ്രീധർ വെളിപ്പെടുത്തി.
ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരാണ് പിടിയിലായത്. കോൺഗ്രസ് നേതാവ് അൻസാർ പാഷ, സഹോദരൻ നയാസ് പാഷ, ഹാജി സാബ്, അതൗർ റഹ്മാൻ, ഷോയിബ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments