ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ അന്വേഷണം ശക്തമാക്കി ഇ ഡി. കേസുമായി ബന്ധപ്പെട്ട് 25 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി കേന്ദ്രീകരിച്ച് 25 ഇടങ്ങളിൽ റെയ്ഡ് നടത്തുന്നത്.
നിലവിൽ ഇതുവരെ 120 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേസിൽ മദ്യ വ്യവസായിയും മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീർ മഹന്ദ്രുവിനെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. 2021-22 കാലഘട്ടത്തിൽ ഡൽഹി സർക്കാർ നടപ്പിലാക്കിയ മദ്യനയത്തിൽ ക്രമക്കേടുകൾ സംബന്ധിച്ച് പഠനം നടത്തുന്നതിനായി ഡൽഹി ഗവർണർ വികെ സക്‌സേന ശുപാർശ ചെയ്തിരുന്നു. തുടർന്ന് സിബിഐ നടത്തിയ അന്വേഷത്തിൽ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കി സിബിഐ കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ തെളിഞ്ഞത്.2021 നവംബർ 17 മുതൽ നടപ്പാക്കിയ ഡൽഹി എക്സൈസ് നയം സിബിഐ അന്വേഷണത്തെ തുടർന്ന് ഈ വർഷം ജൂലൈയിൽ അരവിന്ദ് കെജ്രിവാൾ സർക്കാർ റദ്ദാക്കിയിരുന്നു.
















Comments