തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കണമെന്ന് മലയാളികളുടെ ആവശ്യം മുന്നോട്ടുയർത്തി ബിജെപിയുടെ പോരാട്ടം. തിരൂരില്‍ എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ട് ബിജെപി നടത്തുന്ന പോരാട്ടത്തിന് തുടക്കം കുറിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ ആയിരക്കണിക്കിന് ആൾക്കാരാണ് പങ്കെടുത്തത്. പ്രതിമ സ്ഥാപിക്കുന്നതിനായി മെട്രോമാന്‍ ഇ.ശ്രീധരന്‍ ചെയര്‍മാനും സി. കൃഷ്ണകുമാര്‍ ജനറല്‍ കണ്‍വീനറുമായി 1001 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രഖ്യാപന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കേരള സംസ്‌കാരത്തിന്റെ കേന്ദ്രമായ മലപ്പുറത്ത് ഭാഷാപിതാന്റെ പ്രതിമ വരരുതെന്ന മതതീവ്രവാദികളുടെ കല്‍പ്പനയ്‌ക്ക് മുമ്പില്‍ ഭരണകൂടം കീഴടുങ്ങുമ്പോൽ ആവശ്യം നിറവേറ്റാൻ പോരാട്ടത്തിന് തയ്യാറെടുത്തിരിക്കുകയാണ് ബിജെപി.
ചരിത്രമുറങ്ങുന്ന മണ്ണിൽ മലയാള ഭാഷാ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ എന്തുകൊണ്ടാണ് എതിർപ്പ് ഉയരുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. മുസ്ലീം ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മതേതരത്തിന്റെ വക്താക്കൾ എന്ന് പറയുന്ന പാണക്കാട് കുടുംബം എന്തിന് ഈ അസഹിഷ്ണുത കാണിക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മറുപടി നൽകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
















Comments